pvl

കാട്ടാക്കട: സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന പദ്ധതിയായ സർഗവിദ്യാലയത്തിന്റെ പൂവച്ചൽ യു.പി.സ്കൂൾതല ഉദ്ഘാടനം ഗാനരചയിതാവ് ചുനക്കര രാമൻകുട്ടി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജി.ഒ. ഷാജി അദ്ധ്യക്ഷത വഹിച്ചു. സർഗവിദ്യാലയത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതികളായ വായനോത്സവം, കിളിമൊഴി -ഒരു പഠന മാധ്യമം എന്നിയെക്കുറിച്ച് കൺനർമാരായ ജയശ്രീ, നസ്റിൻ എന്നിവർ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രൻ, എ.ഇ.ഒ ഉദയകുമാർ, ബി.പി.ഒ സതീഷ്, എസ്.എം.സി ചെയർമാൻ നാസറുദീൻ,. എസ്.ആർ.ജി കൺവീനർ സ്റ്റുവർട്ട് ഹാരീസ്, സീനിയർ അസിസ്റ്റന്റ് ലതകുമാരി, സ്കൂൾ ലീഡർ ജസൽ, സ്കൂൾ ചെയർമാൻ മുഹമ്മദ് അസ്ലാം എന്നിവർ സംസാരിച്ചു. ചടങ്ങിൽ സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ വീജയികൾക്കുള്ള സമ്മാനവിതരണവും നടത്തി.