തിരുവനന്തപുരം:പ്രളയദുരന്തത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്ത അതിഥി തൊഴിലാളികൾക്ക് ധനസഹായം നൽകാൻ ഉത്തരവായി. അറുപത് രൂപ നിരക്കിൽ അറുപത് ദിവസത്തേക്ക് 3,600 രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ നിന്ന് ഒരാൾക്ക് നൽകും.ദുരന്തബാധിതരായ കുടുംബങ്ങളെ നിർണയിച്ചപ്പോൾ ഒറ്റയ്ക്കും കുടുംബമായും ക്യാമ്പുകളിൽ രജിസ്റ്റർ ചെയ്ത അതിഥിതൊഴിലാളികളെയും സർക്കാർ ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ധനസഹായം അനുവദിച്ചത്.