chennithala-and-jaleel

തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് എം.ജി സർവകലാശാലയിലെ മാർക്ക് ദാനം പിൻവലിച്ച സിൻഡിക്കേറ്റിന്റെ നടപടിയിലൂടെ വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് മന്ത്രി കെ.ടി. ജലീൽ ഒരു നിമിഷം വൈകാതെ രാജിവയ്ക്കണം. മുഖ്യമന്ത്രി മുൻകൈയെടുത്ത് സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തണം.

കട്ട മുതൽ തിരിച്ച് കൊടുത്താൽ അത് കളവല്ലാതാകില്ല. മാർക്ക് കുംഭകോണം പോലുള്ള ക്രമക്കേടുകൾ പുറത്തു കൊണ്ടുവരാനും സർക്കാരിനെക്കൊണ്ട് തിരുത്തിക്കാനും കഴിയുന്നത് പ്രതിപക്ഷത്തിന്റെ വിജയമാണ്.
താനൂരിലെ മുസ്ലിംലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എമ്മിന്റെ അറിയപ്പെടുന്ന നേതാക്കളുണ്ട്. അടിയന്തരമായി പ്രതികളെ കണ്ടെത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.