തിരുവനന്തപുരം:രാഷ്ട്രീയ താത്പര്യത്തിന്റെ അടിസ്ഥാനത്തിൽ കൊടും ക്രിമിനലുകളെ സംരക്ഷിക്കുന്ന സി.പി.എം നിലപാട് കേരളത്തെ ചോരക്കളമാക്കുകയാണെന്ന് വി.എം.സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.സി.പി.എമ്മിന്റെ ഈ രാഷ്ട്രീയ ഫാസിസ്റ്റ് ശൈലിക്കെതിരെ കൂടുതൽ ശക്തമായ ജനപ്രതിഷേധം ഉയർന്നു വരേണ്ടിയിരിക്കുന്നു.
അധികാരത്തിന്റെ തണലിൽ കൊലപാതക രാഷ്ട്രീയം തുടരുകയാണ് സി.പി.എമ്മിന്റെ നയമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് താനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിന്റെ കൊലപാതകം.ഇടതുമുന്നണിയിലെ ഘടക കക്ഷികൾ ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഇസഹാക്കിന്റെ കുടുംബത്തിന്റെയും ലീഗ് പ്രവർത്തകരുടെയും തീരാദുഃഖത്തിൽ പങ്കുചേരുന്നതായും സുധീരൻ പറഞ്ഞു.