thomas-isaac

തിരുവനന്തപുരം: അരൂരിലെ പരാജയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് മന്ത്രി തോമസ് ഐസക് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് കേരളത്തിൽ സ്വീകാര്യമല്ലെന്ന് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായി. അരൂരിലെ തോൽവി പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ പറയാൻ കഴിയു. 8, 9 തീയതികളിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. ശേഷം സംസ്ഥാന സമിതിയിലും കാര്യങ്ങൾ പരിശോധിക്കുമെന്നും ഐസക് വ്യക്തമാക്കി. അതേസമയം മന്ത്രി ജി. സുധാകരന്റെ പൂതന പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് തോമസ് ഐസക് ഒഴിഞ്ഞുമാറി. എല്ലാ കാര്യങ്ങളും പാർട്ടി പരിശോധിക്കുമെന്നും പാർട്ടി പരിഗണിക്കുന്ന വിഷയത്തിൽ പ്രതികരിക്കില്ലെന്നുമായിരുന്നു മറുപടി.