certification-program

തിരുവനന്തപുരം: കേരള വനിതാവികസന കോർപ്പറേഷന്റെ ഫിനിഷിംഗ് സ്‌കൂളായ റീച്ച് നടത്തുന്ന 50 ദിവസം ദൈർഘ്യമുള്ള സർട്ടിഫിക്കേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, ഐ.ടി സ്കിൽ, വ്യക്തിയ്വ വികസനം എന്നിവ ഉൾപ്പെടുന്ന പ്രോഗ്രാമിൽ പ്ലസ് ടു യോഗ്യതയുള്ള 18നും 40 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ റീച്ച്, ടി.സി.6/1220-3, കാഞ്ഞിരംപാറ പി.ഒ, തിരുവനന്തപുരം, 695030 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9496015051, 0471-2365445.