ബാലരാമപുരം: പുരോഗമന കലാസാഹിത്യസംഘം നേമം മേഖല സമ്മേളനത്തിന് ഇന്ന് പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിൽ തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായി അഞ്ച് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ചിത്രകല,​ കവിതാപാരായണ മത്സരങ്ങൾ വൈകിട്ട് 3ന് കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. വെൺപകൽ ഗണേശ് അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഡോ. പി. സോമൻ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് എ.എസ്. മൻസൂർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി സി. അശോകൻ റിപ്പോർട്ട് അവതരിപ്പിക്കും. വിനോദ് വൈശാഖി പ്രതിഭകളെ ആദരിക്കും. കാരയ്‌ക്കാമണ്ഡപം വിജയകുമാർ,​ നേമം പുഷ്‌പരാജ്,​ പാറക്കുഴി സുരേന്ദ്രൻ,​ ആഴാങ്കൽ ഉണ്ണി,​ എസ്. വിജയകുമാർ എന്നിവർ സംസാരിക്കും.