photo

നെടുമങ്ങാട് : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പാക്കാനിരുന്ന ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്,​ എത്രയും വേഗം നടപ്പിലാക്കണമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ അരുവിക്കര മണ്ഡലം കൺവൻഷൻ അഴിക്കോട് കൾച്ചറൽ സെന്ററിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഇറയംകോട് രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ, ജില്ലാ സെക്രട്ടറി തെങ്ങുംകോട് ശശി, അഡ്വ. എ.എ. ഹക്കിം, എസ്.വി. ഗോപകുമാർ, എ.എ റഹിം, പൂവച്ചൽ സുകുമാരൻ നായർ, വെള്ളൂർക്കോണം അനിൽകുമാർ, എസ്.ആർ. സന്തോഷ്, മുണ്ടേല ജയചന്ദ്രൻ നായർ, ജെ. സബീന, എം. പീരുമുഹമ്മദ്, വിതുര ബാബു, രവീന്ദ്രൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. 25 പെൻഷൻകാരെയും ഗ്രന്ഥകാരൻ മുഹമ്മദ് നൂഹ് മൗലവി, എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ബി.കെ. ഭദ്രാനായർ, എ.എം.റയ്‌ഹാൻ എന്നിവരെയും ആദരിച്ചു. എൻ. ഗംഗാധരൻ നായർ സ്വാഗതവും എസ്. അബ്ദുൾസമദ്‌ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എൻ. ഗംഗാധരൻ നായർ (പ്രസിഡന്റ്), ഷംസുദീൻ, രാധാകൃഷ്‍ണൻ (വൈസ് പ്രസിഡന്റ്), എസ്. അബ്ദുൾസമദ്‌ (സെക്രട്ടറി), സുബൈദാബീവി, എൽ. ആന്റണി (ജോയിന്റ് സെക്രറ്ററി), കെ. സലാഹുദീൻ (ട്രഷറർ) എന്നിവരെയും വനിതാ കമ്മിറ്റി കൺവീനറായി നൂർജഹാനെയും ജോയിന്റ് കൺവീനറായി സഫിയാബീവിയെയും തിരഞ്ഞെടുത്തു.