f

വെമ്പായം : എൺപത് സ്കൂളുകൾ പങ്കെടുത്ത കണിയാപുരം സബ് ജില്ലാതല ശാസ്ത്രമേളയിൽ, പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിലും ഒന്നും രണ്ടും സ്ഥാനം നേടി കന്യാകുളങ്ങര എൽ.പി സ്കൂൾ ഓവറാൾ കിരീടം കരസ്ഥമാക്കി. മത്സരം നടന്ന നാല് വിഭാഗങ്ങളിൽ മൂന്നിലും ഓവറാൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ശാസ്ത്രമേളയിലെ ഏറ്റവും നല്ല പെർഫോമൻസിനുള്ള അവാർഡും ഈ സ്കൂളിന് ലഭിച്ചു. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം എന്നിവയിലാണ് സ്കൂൾ നേട്ടം കൊയ്തത്.