kovalam

കോവളം: കോവളത്തെ നീലക്കടൽത്തീരത്ത് പഞ്ചാരമണൽ വിരിച്ചുകഴിഞ്ഞു. കോവളത്ത് ഇനി സഞ്ചാരികളുടെ തിക്കും തിരക്കുമായിരിക്കും. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഒരുക്കുന്നതിന് സർക്കാർ അനുവദിച്ച 20 കോടിയുടെ വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല എന്ന കാര്യം വിസ്മരിക്കാനാകില്ല.

സീസൺ ആരംഭിച്ചതോടെ സഞ്ചാരികളെ എതിരേൽക്കാനായി ബീച്ചിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ മറ്റു സ്ഥാപനങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. യൂറോപ്യൻ, അമേരിക്കൻ സഞ്ചാരികൾക്കു പുറമെ റഷ്യയിൽ നിന്നുള്ള സഞ്ചാരികളെയും തീരം പ്രതീക്ഷിക്കുന്നുണ്ട്. പ്രളയവും രാഷ്ട്രീയ വിവാദങ്ങളും സൃഷ്ടിച്ച പ്രഹരത്തിൽ നിന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കോവളം സാവധാനം കരകയറുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ. കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതമാണെന്നും മറിച്ചുമുള്ള പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും സഞ്ചാരികൾ തന്നെ സാക്ഷ്യപ്പെടുത്തിയതോടെയാണ് കോവളം ഉണർന്നു തുടങ്ങിയത്.
ഹർത്താലുകളും സമൂഹ മാദ്ധ്യമങ്ങളിലെ പ്രചാരണങ്ങളും പലരുടെയും യാത്ര മുടക്കിയെങ്കിലും കോവളത്ത് വന്ന ടൂറിസ്റ്റുകൾക്ക് ദുരനുഭവങ്ങളില്ല. അടിസ്ഥാന സൗകര്യം ഉൾപ്പടെ മെച്ചപ്പെടുത്തുന്നതിന് കോവളത്തിന് സർക്കാർ 20 കോടി അനുവദിച്ചെങ്കിലും സ്വകാര്യ ഹോട്ടലുടമകളും സർക്കാരും തമ്മിൽ ഭൂമി സംബന്ധമായ തർക്കം കാരണം പദ്ധതി അനിശ്ചിതത്വത്തിലാകുകയാണെന്നും ഈ മേഖലയിലുള്ളവർ പറയുന്നു.

ചോദ്യ ചിഹ്നമായി 20 കോടി

നമ്മുടെ എതിരാളി

വിസ ആനുകൂല്യം, കുറഞ്ഞ ചെലവ് എന്നീ ആകർഷണവുമായി ശ്രീലങ്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത മത്സരവുമായി നിൽക്കുന്നതും കോവളത്തിന് വെല്ലുവിളിയാണ്.

 നിപ്പ വൈറസ് ബാധയും പ്രളയവും കേരള ടൂറിസത്തിന് സൃഷ്ടിച്ച വെല്ലുവിളി കോവളത്തിനും തിരിച്ചടിയായിരുന്നു. കഴിഞ്ഞ നവംബറിൽ സീസൺ തുടങ്ങിയപ്പോൾ ശബരിമല വിവാദവും എത്തി. ക്രിസ്‌മസ്, പുതുവത്സര ആഘോഷകാലത്ത് മുൻ വർഷങ്ങളെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. തുടർച്ചയായ ഹർത്താലുകളും പ്രക്ഷോഭങ്ങളും കോവളം ടൂറിസം മേഖലയ്ക്ക് വില്ലനായി.