ആറ്റിങ്ങൽ : തകർന്ന അവനവഞ്ചേരി അമ്പലംമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അമ്പലംമുക്കിൽ നിന്നും അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രം വരെയുളള റോഡാണ് വർഷങ്ങളായി ടാർ ഇളകി കിടക്കുന്നത്. റോഡിന്റെ ഇരുവശത്തും പുല്ലുവളർന്ന് കാട് പിടിച്ചതിനാൽ ഈ ഭാഗങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മാസങ്ങളായി തെരുവു വിളക്കുകളും കത്തുന്നില്ല. റോഡിൽ ഒാട ഇല്ലാത്തതിനാൽ മഴപെയ്താൽ കാൽനടയാത്രക്കാർക്ക് പോലും നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഉടൻ കാട് വെട്ടിതെളിച്ച് റോഡ് ടാർ ചെയ്ത ശേഷം വഴിവിളക്കുകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അമ്പലംമുക്ക് നിവാസികൾ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് പ്രതിഷേധിച്ചു.