psc

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ, കാറ്റഗറി നമ്പർ 335/2017 പ്രകാരം വിജ്ഞാപനം ചെയ്ത, ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (ജൂനിയർ) തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 30, 31, നവംബർ ഒന്ന് തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. സന്ദേശങ്ങളായി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ റിക്രൂട്ട്‌മെന്റ് വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 254628.

വനിതാ പോലീസ് കോൺസ്റ്റബിൾ-കായികക്ഷമതാ പരീക്ഷ

പോലീസ് വകുപ്പിൽ, കാറ്റഗറി നമ്പർ 653/2017 പ്രകാരം വിജ്ഞാപനം ചെയ്ത, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ ശാരീരിക അളവെടുപ്പിൽ യോഗ്യത നേടിയിട്ടുളളവർക്ക് 2019 നവംബർ മാസം മൂന്നാം വാരം മുതൽ ജില്ലാടിസ്ഥാനത്തിൽ കായികക്ഷമതാ പരീക്ഷ നടത്തും. ഇത് സംബന്ധിച്ച് പ്രൊഫൈൽ, എസ്.എം.എസ് സന്ദേശങ്ങൾ നൽകുന്നതും അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കുന്നതുമാണ്. വിവിധ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കുളള ഷെഡ്യൂൾ തുടർന്ന് പ്രസിദ്ധീകരിക്കും.