തിരുവനന്തപുരം: കാർഷിക സർവകലാശാല അത്‌ലറ്റിക്‌സ് മീറ്റ് വെള്ളായണി കാർഷിക കോളേജിൽ മത്സരാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ തുടങ്ങി. ഡയറക്ടർ ഓഫ് സ്റ്റുഡന്റസ് വെൽഫെയർ പ്രൊഫ. മനോജ് ടി.ഐ പതാകയുയർത്തി.കെ.എ.യു സ്റ്റുഡന്റസ് യൂണിയൻ പ്രസിഡന്റ് മുഹമ്മദ് ഷനീജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വെള്ളായണി കാർഷിക കോളേജ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗ മേധാവി ഡോ. ജെ. രേണുക കുമാരി,സ്റ്റുഡന്റസ് യൂണിയൻ അസോസിയേറ്റ് പാട്രൺ ഡോ. സജിത റാണി ടി,അക്കാഡമിക് കൗൺസിൽ മെമ്പർ ഡോ. എം. ജോയ്,
ജനറൽ കൗൺസിൽ മെമ്പർ ഡോ. തോമസ് ജോർജ് എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റസ് യൂണിയൻ ജനറൽ സെക്രട്ടറി ബർണാഡ് നന്ദി പറഞ്ഞു. നാനൂറോളം കായിക പ്രതിഭകളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.