ആറ്റിങ്ങൽ: പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സബ്‌ജയിലിൽ നടന്ന ജയിൽക്ഷേമ വാരാഘോഷത്തിന്റെ സമാപന സമ്മേളനവും ജയിലിൽ സ്ഥാപിച്ച ഫോൺ ബൂത്തിന്റെ ഉദ്ഘാടനവും എം.എ.സി.ടി ആറ്റിങ്ങൽ കോടതി ജഡ്ജി അനിൽ.ജി ഉദ്ഘാടനം ചെയ്തു. സബ് ജയിൽ അങ്കണത്തിലെ പച്ചക്കറികൃഷി കൃഷി ഓഫീസർ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആറ്റിങ്ങൽ സബ് ജയിൽ സൂപ്രണ്ട് പാട്രിക്.ജെ, ജയിൽ വകുപ്പ് റീജിയണൽ വെൽഫെയർ ഓഫീസർ ടി.ജി സന്തോഷ്, വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻജോസ് എസ്.ജെ, ആറ്റിങ്ങൽ സബ് ജയിൽ ഡി.പി.ഒ പ്രബീഷ്.പി, സിസ്റ്റർ ബീന തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.