camera

ആറ്റിങ്ങൽ : പാർവതീപുരം റസിഡന്റ്സ് അസോസിയേഷൻ (പി.ആർ.എ)​ പരിധിയിൽ സ്ഥാപിച്ച നിരീക്ഷണ കാമറയുടെ സ്വിച്ച് ഓൺ കർമ്മം നാളെ വൈകിട്ട് 4ന് ആറ്റിങ്ങൽ ഭജനമഠം ഹാളിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരൻ കെ.എ നിർവഹിക്കും. സമ്മേളനം നഗരസഭാ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്യും. അഡ്വ. എൻ.മോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർമാരായ ശ്രീലത,​ ശ്രീദേവി,​ സ്ഥാപക പ്രസിഡന്റ് അഡ്വ. എം.പി. ജയചന്ദ്രൻ നായർ,​ കൺവീനർ ഡോ. ജോയി സുഷാജ്,​ ടി.ആർ. ചന്ദ്രബാബു,​ പി.എസ്.രാജൻ,​ അനിലാ ദേവി എന്നിവർ സംസാരിക്കും. വൈകിട്ട് 3 മുതൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്ന് നടക്കും.