വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ഗെയിംസ് ഫെസ്റ്റിവൽ തുടങ്ങി. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങൾക്കാണ് അവസരം നൽകുന്നത്. 18 വയസുമുതൽ 45 വയസുവരെയുള്ള യുവാക്കളെ ഉൾപ്പെടുത്തി കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ കോട്ടുക്കോണം എൽ.എം.എസ്. യു.പി സ്കൂൾ ഗ്രൗണ്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്. അരുൺ ഉദ്ഘാടനം ചെയ്തു. ഗെയിംസ് സംഘടിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ഇന്ന് രാവിലെ 11 മുതൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വോളി ബോൾ, 2 മണി മുതൽ ക്രിക്കറ്റ് മത്സരവും നടക്കും.