ku

എം.ഫിൽ അഡ്മിഷൻ

കേരള യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി കോളേജ്, ലക്ഷ്മിബായ് നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവിടങ്ങളിലെ എം.ഫിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകുകയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ www.admissions.keralauniversity.ac.inൽ ലോഗിൻ ചെയ്ത് അഡ്മിഷൻ മെമ്മോ ഡൗൺലോഡ് ചെയ്ത് മെമ്മോയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം അഡ്മിഷന് ഹാജരാകണം.

ടൈംടേബിൾ

നവംബർ 20 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (DTS) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ രജിസ്‌ട്രേഷൻ

വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ ബി.എ/ബി.എസ്‌സി/ബി.കോം (2017 അഡ്മിഷൻ) കോഴ്സുകളുടെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ രജിസ്റ്റർ ചെയ്തതും, എസ്.ഡി.ഇയിലെ മൂന്നാം സെമസ്റ്റർ ട്യൂഷൻ ഫീസടച്ചതും എന്നാൽ മൂന്നാം സെമസ്റ്റർ പരീക്ഷ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ വിദ്യാർത്ഥികൾ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് നോഷണൽ രജിസ്‌ട്രേഷൻ ചെയ്യുന്നതിനായി പരീക്ഷാ വിഭാഗവുമായി ബന്ധപ്പെടാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി എക്സാമിനേഷൻ, ജൂലൈ 2019 ന്റെ മെക്കാനിക്കൽ സ്ട്രീം-ഓട്ടോമൊബൈൽ എഞ്ചിനിയറിംഗ് ബ്രാഞ്ച് (2013 സ്‌കീം) ന്റെ പ്രാക്ടിക്കൽ പരീക്ഷ 30 ന് എസ്.സി.ടി കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്ത് നടത്തും.
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി എക്സാമിനേഷൻ ജൂലൈ 2019 ന്റെ (2008 & 2013 സ്‌കീം) സിവിൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ലാബ് പ്രാക്ടിക്കൽ പരീക്ഷ 29 ന് ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ് കൊല്ലം, കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ ബി.ടെക് ഡിഗ്രി എക്സാമിനേഷൻ ജൂലൈ 2019 ന്റെ (2008 & 2013 സ്‌കീം) മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ ഫ്ളൂയിഡ് മെക്കാനിക്സ് ആൻഡ് മെഷിൻസ് ലാബ്, ഐ.സി എൻജിൻസ് ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 30 ന് ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ് കൊല്ലം, കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിൽ വച്ച് നടത്തും.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.ടെക് ഡിഗ്രി സപ്ലിമെന്ററി എക്സാമിനേഷൻ ഫെബ്രുവരി 2019 (2013 സ്‌കീം) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും, സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി മാത്രം അപേക്ഷിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ അഞ്ച്.

യു.ജി.സി - എൻ.റ്റി.എ - നെറ്റ് കോച്ചിംഗ്

സർവകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും ഗവേഷക വിദ്യാർത്ഥി യൂണിയനും ഡിപ്പാർട്ട്‌മെന്റ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിക്കുന്ന യു.ജി.സി - എൻ.റ്റി.എ - നെറ്റ് കോച്ചിംഗ് ജനറൽ പേപ്പർ ക്ലാസുകൾ നവംബർ ഒമ്പത് മുതൽ ഡിസംബർ ഒന്ന് വരെ കാര്യവട്ടം കാമ്പസിൽ വെച്ച് നടത്തും. ക്ലാസുകൾ: ശനി, ഞായർ ദിവസങ്ങളിൽ. രജിസ്‌ട്രേഷൻ ഫീസ്: 20 രൂപ. വിശദവിവരങ്ങൾക്ക്: resarchstudentsunionku@gmail.com, Arun – 9446035844, Sruthi – 8129076179