ku

 റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ്

സർവകലാശാലയുടെ സെന്റർ ഫോർ അഗ്രോ ഇക്കോളജി ആൻഡ് പബ്ലിക് ഹെൽത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന യൂറോപ്യൻ യൂണിയൻ പ്രോജക്ടിലേക്കും നബാർഡ് പ്രോജക്ടിലേക്കും റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റയും അനുബന്ധ രേഖകളും സഹിതം നവംബർ 12 ന് ഉച്ചയ്ക്ക് 2 ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.keralauniversity.ac.in/jobs

 സീനിയർ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്/ അസിസ്റ്റന്റ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്

കാര്യവട്ടം കാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്ന സൈക്കോളജി കൺസൾട്ടൻസി സെല്ലിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒഴിവ്-1. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാതെയുള്ള സൈക്കോളജി മാസ്റ്റർ ബിരുദം, സൈക്കോളജിയിലുള്ള പി.എച്ച്‌‌ഡി ബിരുദം. അഭിലഷണീയം : ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ ബിരുദം, ഒരു വർഷത്തെ പ്രവൃത്തി പരിചയം.
വേതനം : പ്രതിമാസം 40,000 രൂപ

2, അസിസ്റ്റന്റ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാതെയുള്ള സൈക്കോളജി മാസ്റ്റർ ബിരുദം, കൺസൾട്ടന്റ് സൈക്കോളജിയിലുള്ള എം.ഫിൽ ബിരുദം. ഒഴിവ്-1. അഭിലഷണീയം : ഒരു വർഷത്തെ പ്രവൃത്തി പരിചയം
വേതനം : പ്രതിമാസം 25,000 രൂപ. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വകുപ്പ് മേധാവി, മനഃശാസ്ത്ര വിഭാഗം, കേരള സർവകലാശാല, കാര്യവട്ടം, തിരുവനന്തപുരം-695581 എന്ന വിലാസത്തിൽ നവംബർ 10നകം സമർപ്പിക്കുക.