തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിലെ യു.ഡി.എഫ്, ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ കനത്ത പ്രഹരമേല്പിച്ചാണ് വി.കെ. പ്രശാന്ത് വിജയക്കൊടി പാറിച്ചത്. ജാതി, മതസമവാക്യങ്ങൾ പൊളിച്ചെഴുതി 24 നഗരസഭാ വാർഡുകളിൽ 23ലും ഇടതുമുന്നണി മുന്നിലെത്തി. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ 24 വാർഡിൽ എൽ.ഡി.എഫ് 10, ബി.ജെ.പി 9, യു.ഡി.എഫ് 5 എന്നിങ്ങനെയായിരുന്നു വിജയം. ബി.ജെ.പിയുടെ 9 വാർഡുകളിലും കടന്നുകയറി പ്രശാന്ത് കോൺഗ്രസിന്റെ 5ൽ 4 ഇടത്തും നേട്ടമുണ്ടാക്കി. ബി.ജെ.പി വാർഡുകളായ പാതിരപ്പള്ളി, തുരുത്തുമൂല, ചെട്ടിവിളാകം, കൊടുങ്ങാനൂർ, പാങ്ങോട്, വലിയവിള, വട്ടിയൂർക്കാവ്, പി.ടി.പി നഗർ, പട്ടം എന്നിവിടങ്ങളിലെല്ലാം എൽ.ഡി.എഫ് ആധിപത്യം നേടി. യു.ഡി.എഫ് വാർഡുകളായ കിണവൂർ, കുടപ്പനക്കുന്ന്, കേശവദാസപുരം, കുറവൻകോണം എന്നിവിടങ്ങളിൽ എൽ.ഡി.എഫ് തരംഗം ആഞ്ഞുവീശി. യു.ഡി.എഫ് വാർഡായ കവടിയാർ മാത്രമാണ് പ്രശാന്തിന് പ്രതിരോധം തീർത്തത്. നന്തൻകോട്, കുന്നുകുഴി വാർഡുകളിലെ ഒരു ബൂത്തിൽ നിന്നും ബി.ജെ.പിക്ക് 100 വോട്ട് തികച്ച് ലഭിച്ചില്ല.

എൻ.എസ്.എസ് വോട്ടുകൾ കൂടുതലുള്ള ശാസ്‌തമംഗലം, പാങ്ങോട്‌, മുട്ടട, കുറവൻകോണം, ചെട്ടിവിളാകം, വട്ടിയൂർക്കാവ് വാർഡുകളിലും എൽ.ഡി.എഫിനാണ് വോട്ടു കൂടുതൽ. ശാസ്തമംഗലത്തെ ആറു ബൂത്തുകളിൽ മൂന്നെണ്ണത്തിൽ വീതം എൽ.ഡി.എഫും യു.ഡി.എഫും ലീഡ് നിലനിറുത്തി. ക്രിസ്ത്യൻ വോട്ടുകൾ നിർണായക ഘടകമായ കിണവൂർ, നെട്ടയം, കാഞ്ഞിരംപാറ, കേശവദാസപുരം, പട്ടം, നന്ദൻകോട്, കുന്നുകുഴി എന്നീ വാർഡുകളും പ്രശാന്തിനെ തുണച്ചു. പിന്നാക്ക വോട്ടുകളുള്ള കുടപ്പനക്കുന്ന്, വാഴോട്ടുകോണം, കാച്ചാണി, കൊടുങ്ങാനൂർ എന്നിവിടങ്ങളിൽ എൽ.ഡി.എഫിന് മികച്ച ലീഡ് നേടാനായി.

ഉപതിരഞ്ഞെടുപ്പ് ഫലം വാർഡുകളിലൂടെ


വട്ടിയൂർക്കാവ്
എൽ.ഡി.എഫ് : 2722
യു.ഡി.എഫ്: 1694
ബി.ജെ.പി: 1585

പി.ടി.പി നഗർ
എൽ.ഡി.എഫ്: 1907
യു.ഡി.എഫ്: 1297
ബി.ജെ.പി: 1444

വാഴോട്ടുകോണം
എൽ.ഡി.എഫ്: 3038
യു.ഡി.എഫ്: 2042
ബി.ജെ.പി: 1183

കൊടുങ്ങാനൂർ
എൽ.ഡി.എഫ്: 2672
യു.ഡി.എഫ്: 1604
ബി.ജെ.പി: 1689

കാഞ്ഞിരംപാറ
എൽ.ഡി.എഫ്: 2590
യു.ഡി.എഫ്: 1645
ബി.ജെ.പി: 1119

പാങ്ങോട്
എൽ.ഡി.എഫ്: 1731
യു.ഡി.എഫ്: 940
ബി.ജെ.പി: 1182

വലിയവിള
എൽ.ഡി.എഫ്: 2104
യു.ഡി.എഫ്: 1213
ബിജെ.പി: 1708

ശാസ്തമംഗലം
എൽ.ഡി.എഫ്: 1410
യു.ഡി.എഫ്: 1357
ബി.ജെ.പി: 1386

പട്ടം
എൽ.ഡി.എഫ്: 4123
യു.ഡി.എഫ്: 3061
ബി.ജെ.പി: 1741

കിണവൂർ
എൽ.ഡി.എഫ്: 1826
യു.ഡി.എഫ്: 1816
ബി.ജെ.പി: 759

കുടപ്പനക്കുന്ന്
എൽ.ഡി.എഫ്: 2192
യു.ഡി.എഫ്: 1441
ബി.ജെ.പി: 818

പാതിരപ്പള്ളി
എൽ.ഡി.എഫ്: 3777
യു.ഡി.എഫ്: 2856
ബി.ജെ.പി: 1964

തുരുത്തുമൂല
എൽ.ഡി.എഫ്: 2268
യു.ഡി.എഫ്: 1700
ബി.ജെ.പി: 1205

ചെട്ടിവിളാകം
എൽ.ഡി.എഫ്: 2788
യു.ഡി.എഫ്: 2582
ബി.ജെ.പി: 1503

നെട്ടയം
എൽ.ഡി.എഫ്: 3062
യു.ഡി.എഫ്: 1974
ബി.ജെ.പി: 1768

കാച്ചാണി
എൽ.ഡി.എഫ്: 2184
യു.ഡഎഫ്: 1377
ബി.ജെ.പി: 906

പേരൂർക്കട
എൽ.ഡി.എഫ്: 2550
യു.ഡി.എഫ്: 1976
ബി.ജെ.പി: 1034

കുറവൻകോണം
എൽ.ഡി.എഫ്: 1331
യു.ഡി.എഫ്: 1240
ബി.ജെ.പി: 749

നന്തൻകോട്
എൽ.ഡി.എഫ്: 1721
യു.ഡി.എഫ്: 1579
ബി.ജെ.പി: 443

കേശവദാസപുരം
എൽ.ഡി.എഫ്: 2201
യു.ഡി.എഫ്: 1489
ബി.ജെ.പി: 829

കുന്നുകുഴി
എൽ.ഡി.എഫ്: 1847
യു.ഡി.എഫ്: 1391
ബി.ജെ.പി: 265

മുട്ടട
എൽ.ഡി.എഫ്: 1828
യു.ഡി.എഫ്: 1625
ബി.ജെ.പി: 777

കണ്ണമ്മൂല
എൽ.ഡി.എഫ്: 2152
യു.ഡി.എഫ്: 1633
ബി.ജെ.പി: 786

കവടിയാർ
എൽ.ഡി.എഫ്: 1269
യു.ഡി.എഫ്: 1303
ബി.ജെ.പി: 857