ഉദ്ഘാടനം 28ന്
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ അനംതാര റിവർവ്യൂ റിസോർട്ടിലെ അഡ്വഞ്ചർ പാർക്ക് 28ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി. സത്യൻ എം.എൽ.എ., ആനത്തലവട്ടം ആനന്ദൻ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കേരളത്തിലെ ആദ്യ റിവർ ക്രോസിംഗ് സിപ്‌ലൈൻ ഇവിടത്തെ പ്രത്യേകതയാണ്. കുട്ടവഞ്ചി, ബോട്ടിംഗ് തുടങ്ങി 14ഓളം റൈഡുകളും ഒരുക്കിയിട്ടുണ്ട്.
ചിറയിൻകീഴ് താലൂക്കിലെ ആദ്യ ഫോർ സ്റ്റാർ ഹോട്ടലാണ് അനംതാര റിവർവ്യൂ റിസോർട്ട്. താലൂക്കിലെ ആദ്യ അമ്യൂസ്‌മെന്റ് പാർക്കും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അനംതാര മാനേജ്‍മെന്റ്. അനംതാര അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങുന്നതോടെ ടൂറിസം രംഗത്ത് ആറ്റിങ്ങലിന്റെ പ്രസക്തി വർദ്ധിക്കുമെന്ന് അനംതാര മാനേജിംഗ് ഡയറക്‌ടർ എസ്. ഗോകുൽ ദാസ്, മിഥുൻ ദാസ് എന്നിവർ പറഞ്ഞു.