ajitha-menon
അജിതാ മേനോൻ

തിരുവനന്തപുരം : കേരള കലാകേന്ദ്രം കമലാ സുരയ്യ കൾച്ചറൽ സെന്ററിന്റെ ഏഴാമത് കമലാ സുരയ്യ ചെറുകഥാ പുരസ്കാരത്തിന് ഡോ. അജിതാ മേനോൻ അർഹയായി. ഹാവ്‌ലോക്കിലെ ഹണിമൂൺ എന്ന കഥയ്ക്കാണ് പുരസ്കാരം. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങിയ പുരസ്കാരം നവംബർ 11ന് വിതരണം ചെയ്യും. പ്രത്യേക ജൂറി പുരസ്കാരത്തിന് രേഖ ആനന്ദ്, സൂസൻ ജോഷി, ലിജിഷ .എ.ടി, ശകുന്തള ഗോപിനാഥ്, വി.വി. ധന്യ എന്നിവരും അർഹരായി.