e-tender

തിരുവനന്തപുരം: സർവകലാശാലകൾ രഹസ്യസ്വഭാവത്തോടെ നടത്തുന്ന പരീക്ഷാ ചോദ്യപേപ്പർ അച്ചടിയിലും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടുന്നതായി ആക്ഷേപം.

ചോദ്യപേപ്പർ അച്ചടിക്ക് ഇ-ലിമി​റ്റഡ് ടെൻഡർ ക്ഷണിക്കുന്നതിനുള്ള സാദ്ധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി സർവകലാശാലാ രജിസ്ട്രാർമാർക്ക് മാർച്ച് 23ന് അയച്ച കത്താണ് പുറത്തായത്.പരീക്ഷാ കൺട്രോളർ സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസുകളിൽനിന്ന് ടെൻഡർ സ്വീകരിച്ചാണ് ചോദ്യക്കടലാസ് അച്ചടിക്കുള്ള ചുമതല ഏൽപ്പിക്കുക പതിവ്. മൂന്നുവർഷത്തേക്ക് കരാറിലേർപ്പെടുന്ന പ്രസുകളുടെ കാലാവധി നീട്ടിക്കൊടുക്കാനും വ്യവസ്ഥയുണ്ട്. വി.സിയും പരീക്ഷ കൺട്രോളറും ചേർന്നാണ് പ്രസ് തിരഞ്ഞെടുക്കുന്നത്. .

വിവിധ സർവകലാശാലകളിലെ അച്ചടി നിരക്ക് വ്യത്യസ്തമായത് ധനകാര്യ പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടിയെന്ന പേരിലാണ് രജിസ്ട്രാർമാർക്ക് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കത്തയച്ചത്. മുമ്പ് ഇതേ നീക്കം നടത്തിയപ്പോൾ രഹസ്യസ്വഭാവം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി പരീക്ഷാ കൺട്രോളർമാർ .എതിർത്തിരുന്നു.