കല്ലമ്പലം : തോട്ടക്കാട് എം.ജി.യു.പി സ്കൂളിൽ എം.എൽ.എയുടെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിച്ച സ്കൂൾ ഉച്ചഭക്ഷണ പാചകപ്പുരയുടെ ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എ നിർവഹിച്ചു. കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ.എസ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. പി.ആർ രാജീവ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജൂബിലി വിനോദ് , ലിസി ശ്രീകുമാർ, പഞ്ചായത്തംഗങ്ങളായ വി.എസ്.പ്രസന്ന, ജി. വിലാസിനി, കരവാരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. മധുസൂദനക്കുറുപ്പ്, സ്കൂൾ മാനേജർ കരവാരം സുരേഷ്, മുൻ പ്രഥമാദ്ധ്യാപിക ഗീത, ഹെഡ്മിസ്ട്രസ് അജിദത്തൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുരേഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ജലീൽ നന്ദിയും പറഞ്ഞു