മലയിൻകീഴ്: നേമം ബ്ലോക്ക് പഞ്ചായത്തിലെ തുടർ വിദ്യാകേന്ദ്രം കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്‌സൺ ഗിരിജകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡി. ബിജുദാസ്, സിന്ധുകുമാരി അശോകൻ, പ്രിയദർശിനി, രമ, ബി. നീലകണ്ഠൻനായർ,പ്രേരക് കസ്തൂരി എന്നിവർ സംസാരിച്ചു.