
തിരുവനന്തപുരം: ദീപാവലി ആഘോഷത്തിന് വെടിക്കെട്ടൊരുക്കി വിജയ് അറ്റ്ലി ചിത്രം ബിഗിൽ. അച്ഛനായും മകനായും, കാമുകനായും റൗഡിയായും ഫുട്‌ബോൾകോച്ചായും ഇളയദളപതി ആടിതകർക്കുന്ന ചിത്രം ആരാധകരെ ആവേശം കൊള്ളക്കുന്നതാണ്.
വിജയുടെ കൂറ്റൻ കട്ട് ഔട്ടുകളിൽ മാലചാർത്തിയും ബാന്റടിച്ച് നൃത്തംചവിട്ടിയുമാണ് കേരളത്തിലെ ആരാധകർ ബിഗിലിനെ ഏറ്റെടുത്തത്. തിരുവനന്തപുരത്ത് ആദ്യ പ്രദർശനം രാവിലെ 6 ന് നടന്നു കോഴിക്കോട് രാവിലെ 6.45നായിരുന്നു ആദ്യ പ്രദർശനം.
രക്ഷകനായാണ് നായകനെത്തുന്നതെങ്കിലും സ്ത്രീശാക്തീകരണത്തിന് ചിത്രം പ്രാധാന്യം നൽകുന്ന രംഗങ്ങളേറെയുണ്ട് ചിത്രത്തിൽ, ആഗ്രഹങ്ങളും സ്വപ്നങ്ങളും പുരുഷനുമാത്രമുള്ളതല്ലെന്നും ലക്ഷത്തിലെത്താൻ മുന്നിട്ടിറങ്ങുന്നവർക്ക് മാത്രമേ വിജയത്തിലെത്താൻ കഴിയൂവെന്നും ചിത്രം പറയുന്നു.
സ്ത്രീപക്ഷനിന്നുകൊണ്ടുള്ള ബിഗിലിലെ സിങ്കപ്പെണ്ണേ........ എന്നഗാനം ആർപ്പുവിളികളോടെയാണ് തീയേറ്ററുകളിൽ സ്വീകരിക്കപ്പെടുന്നത്. കയ്യടികൾക്ക് ആരവം തീർത്ത് എ.ആർ.റഹ്മാനും സംവിധായകൻ ആറ്റിലിയും പാട്ടിനകമ്പടിയായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ പെൺസുഹൃത്തിനോ അങ്ങിനെ ഏതൊരു സ്ത്രീക്കും സമർപ്പിക്കാവുന്ന ചിത്രമെന്ന അണിയറപ്രവർത്തകരുടെ അവകാശവാദത്തോട് സംഭാഷണങ്ങളും രംഗങ്ങളും ചേർന്നു നിൽക്കുന്നുണ്ട്.
വിജയ് അച്ഛന്റേയും മകന്റേയും വേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.വിജയ്ക്ക് വില്ലനായെത്തുന്നത് ഫുട്‌ബോൾ ഇതിഹാസം ഐ.എം.വിജയനാണ്. കതിർ, ജാക്കി ഷറോഫ്, വിവേക്, യോഗിബാബു തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. വിജയ്‌ക്കൊപ്പം എ.ആർ.റഹ്മാനും സംവിധായകൻ അറ്റ്ലിയും ബിഗ് സ്‌ക്രീനിലെത്തി പ്രേക്ഷകരുടെ കയ്യടി വാങ്ങുന്നു.