വിഴിഞ്ഞം: വസ്‌തു വാങ്ങാനെത്തിയ ജുവലറി ഉടമയായ ആറ്റിങ്ങൽ സ്വദേശി അബ്ദുൾ മജീദിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളെ 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ തെളിവെടുപ്പിനായി ഇന്ന് സംഭവസ്ഥലത്ത് എത്തിക്കും. പിടികൂടാനുള്ള മറ്റ് രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൂവാർ പൊലീസ് അറിയിച്ചു. വസ്‌തു ഇടപാടാണോ സ്വർണ ഇടപാടാണോ നടന്നതെന്നു വിശദമായി അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതികളായ മുജീബ് (47), ഷംനാദ് (32), അസിം (34), സജീർ (32), ജിബിരി ഖാൻ (26), സുഭാഷ് (25), അരുൺദേവ് (26), അർഷാദ് (46), ഹുസൈൻ (44), ഹാജ (42) എന്നിവർ റിമാൻഡിലാണ്.