ചിറയിൻകീഴ്: ബോട്ടപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് മത്സ്യഫെഡ് വഴിയുള്ള ഇൻഷുറൻസ് തുക കൈമാറി. മൂന്ന് മാസങ്ങൾക്ക് മുൻപാണ് അഞ്ചുതെങ്ങ് കുന്നുംപുറത്ത് വീട്ടിൽ ദാസൻ ഔസേപ്പ് ബോട്ടപകടത്തിൽ മരിച്ചത്. ദാസന്റെ കുടുംബത്തിനാണ് ഇൻഷുറൻസ് തുക നൽകിയത്. മത്സ്യഫെഡ് ഭരണസമിതി അംഗം ആർ .ജെറാൾഡ് ഇൻഷുറൻസ് തുകയായ പത്ത് ലക്ഷം രൂപയുടെ ചെക്ക് ദാസന്റെ വീട്ടിലെത്തി മാതാവിന് കൈമാറി. മത്സ്യഫെഡ് ജില്ലാ മാനേജർ അനിൽ, പ്രോജക്ട് ഓഫീസർ സോണിയ തുടങ്ങിയവർ പങ്കെടുത്തു.