ചിറയിൻകീഴ്: ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് പാലവിള ഗവൺമെന്റ് യു.പി.എസിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ചിറയിൻകീഴിലെ അഞ്ച് ഗവൺമെന്റ് സ്കൂളുകളിലെ കാഴ്ച വൈകല്യമുള്ള കുട്ടികൾക്കാണ് കണ്ണ് പരിശോധനാ ക്യാമ്പ് നടത്തിയത്. കാഴ്ച കുറവുള്ള 85 കുട്ടികളെ പരിശോധിക്കുകയും 44 കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകുന്നതിനും ഏഴ് കുട്ടികളെ തുടർ ചികിത്സയ്ക്കും തിരഞ്ഞെടുത്തു. ക്യാമ്പ് ജില്ലാ ചെയർമാൻ ഡോ. രഷ്മി നായർ ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡന്റ് ഡി. വിഭുകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ഡോ. ഗോപിനാഥൻ, അഡ്മിനിസ്ട്രേറ്റർ രാജശേഖരൻ നായർ, എസ് .ജയകുമാർ, ഒ. നാരായൺ എന്നിവർ സംസാരിച്ചു.