
കല്ലറ: ഗൃഹനാഥനെ വീട്ടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൃഷിയിടത്തിൽ കാട്ടു പന്നി കയറാതിരിക്കാൻ ഒരുക്കിയ വൈദ്യുതി കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചതെന്നാണ് നിഗമനം. കല്ലറ തറട്ട ടി.കെ മന്ദിരത്തിൽ കൃഷ്ണപിള്ളയാണ് ( 65) മരിച്ചത്. ഇന്നലെ പുലർച്ചെ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തുന്നത്. സമീപത്തെ പുരയിടം പാട്ടത്തിന് എടുത്ത് കൃഷി ചെയ്തുവരുകയായിരുന്നു കൃഷ്ണപിള്ള. പുലർച്ചെ രണ്ടിന് പുരയിടത്തിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ഇയാൾ വൈകിയും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് തിരക്കിയിറങ്ങിയ ബന്ധുക്കൾ കൃഷ്ണപിള്ളയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യ തങ്കമണി. മക്കൾ. സിമി,ലക്ഷ്മി. മരുമക്കൾ: ഗോപകുമാർ, രതീഷ്.