unknown

തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുവേളി - പേട്ട റെയിൽവേ സ്റ്രേഷനുകൾക്കിടയിൽ ആനയറ പമ്പ് ഹൗസിന് സമീപം ഇന്നലെ രാവിലെ 9 ഒാടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് പേട്ട പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി. അന്യസംസ്ഥാന തൊഴിലാളിയെന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്രി. ഇയാളെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പേട്ട പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0471 2743195, 9497980015.