dr-yuvan

ബീജിംഗ്:ഒാരോന്നിനും അതിന്റേതായ സമയമുണ്ട് എന്ന് പറയുന്നത് യുവ സുന്ദരിയായ ചൈനീസ് ബോഡിബിൽഡർ യുവാൻ ഹെറോജിനെ സംബന്ധിച്ചിടത്തോളം അക്ഷരം പ്രതി ശരിയാണ്. കക്ഷി യഥാർത്ഥത്തിൽ ഒരു ഡോക്ടറാണ്. അത്യാവശ്യം കൈപ്യുണ്യവുമുണ്ട്. പക്ഷേ, ആ മേഖലയിൽ ക്ളച്ചുപിടിച്ചില്ല. അങ്ങനെയിരിക്കെയാണ് ആദ്യമേ ഇഷ്ടമുണ്ടായിരുന്ന ബോഡി ബിൽഡിംഗിൽ ഒരുകൈ നോക്കാൻ തീരുമാനിച്ചത്. സംഗതി ഏറ്റു. ഇപ്പോൾ ആരാധകരെ മുട്ടീട്ട് നടക്കാൻ വയ്യാത്ത അവസ്ഥയിലായി.ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിലും ആരാധകരുടെ എണ്ണം കുതിച്ചുകയറുകയാണ്. ഒരുലക്ഷത്തോളം പേരാണ് ഇൻസ്റ്റാഗ്രാമിലെ മാത്രം ഫോളോവേഴ്സ്. ചുൻ-ലി എന്നാണ് ആരാധകരിട്ട ഒാമനപ്പേര്.

യുവാന്റെ സിക്സ് പാക്ക് ബോഡി കണ്ടാൽ ആരും അറിയാതെ നോക്കിപ്പോകും. ബോഡിബിൽഡിംഗ് രംഗത്തുള്ള ഒരുമാതിരി പുരുഷന്മാർ പോലും ഇവർക്കുമുന്നിൽ നമിക്കും. ഏറെ നാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്തതാണ് ഇൗ സിക്സ് പാക്. ശരീരം മൊത്തം മസിലുകളാണെങ്കിലും മുഖം കൊച്ചുകുട്ടികളുടേതുപോലെ നിഷ്കളങ്കമാണ്. അതാണ് യുവാന്റെ പ്ളസ് പോയിന്റും. ആരാധകരുടെ എണ്ണം കൂടാൻ കാരണവും ഇതാണ്. അംഗലാവണ്യം കാട്ടി ചിത്രങ്ങളെടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്യാനും യുവാന് ഒരു മടിയുമില്ല.

ശരീരസൗന്ദര്യമാണ് പേരും പ്രശസ്തിയും ഒക്കെ ഉണ്ടാക്കിയതെങ്കിലും ഡോക്ടർ എന്നറിയപ്പെടാണ് യുവാന് താത്പര്യം. ഞാൻ ഒരു ഡോക്ടറാണ്. പാർട്ട് ടൈമായി ശരീരസൗന്ദര്യവും മോഡലിംഗും നോക്കുന്നു എന്നാണ് യുവാൻ പറയുന്നത്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള ടിപ്പിനുവേണ്ടി ആരാധകർ സമീപിക്കാറുണ്ട്. അവരെ നിരുത്സാഹപ്പെടുത്താറില്ല. തനിക്കറിയാവുന്ന ചില പൊടികൈകൾ ഡോക്ടറുടെ അറിവും ചേർത്ത് വിളമ്പുമ്പോൾ അവർ ഹാപ്പിയാവും. ഇൗ രീതികൾ വൻ വിജയമാണെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തൽ. ജിമ്മിലെ കഠിനാദ്വാനത്തിലൂടെയും കടുത്ത ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് തന്റെ ശരീരം ഇൗ പരുവത്തിലാക്കിയെടുത്തതെന്ന് പറയാണ യുവാന് ഒരു നാണവുമില്ല.