മുടപുരം: മുടപുരം എസ്.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം അടൂർ പ്രകാശ് എം.പി. ഉദ്‌ഘാടനം ചെയ്തു. സ്കൂൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി മാഹീൻ അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ട്രസ്റ്റ് മെമ്പർമാരായ ചാന്നാങ്കര എം.പി. കുഞ്ഞു, കണിയാപുരം ഹലിം, നുജുമുദ്ദീൻ, പ്രിൻസിപ്പൽ ആർ.കെ. രാധാമണി, കൺവീനർ സുഗന്ധി എന്നിവർ സംസാരിച്ചു.