kummanam-rajashekharan

തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്കുണ്ടായ തോൽവിയെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനവും വിലയിരുത്തലും നടത്തുമെന്ന് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

കാരണങ്ങൾ കണ്ടെത്തി തെറ്റുകളും വീഴ്ചകളും തിരുത്താൻ നടപടിയെടുക്കും. പരാജയ കാരണങ്ങളെ പാഠമായി ഉൾക്കൊണ്ട് സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തും. തോൽവിയുടെ ആഘാതം താൽക്കാലികമാണ്. അടുത്ത തിരഞ്ഞെടുപ്പിനെ വിജയകരമായി നേരിടാനുള്ള കരുത്ത് സ്വയം ആർജ്ജിക്കും. തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കേറ്റ പരാജയത്തെക്കുറിച്ച് യു.ഡി.എഫും എൽ.ഡി.എഫും നടത്തുന്ന ദുഷ്പ്രചരണങ്ങൾ സ്വന്തം വീഴ്ച മറച്ചു വയ്ക്കാനാണ്. . 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അഞ്ച് മണ്ഡലത്തിൽ നിന്നും കിട്ടിയ വോട്ടിൽ ഇപ്പോൾ 7068 വോട്ടിന്റെ കുറവ് എങ്ങനെ സംഭവിച്ചുവെന്ന് വ്യക്തമാക്കണം. യു.ഡി.എഫിന് 27947 വോട്ടിന്റെ കുറവാണുണ്ടായത്. എൻ.ഡി.എക്കുണ്ടായത് 5462 വോട്ടിന്റെ കുറവ് മാത്രമാണ്.

മിസോറം ഗവർണറായി നിയമിതനായ പി.എസ്. ശ്രീധരൻ പിള്ളയുടേത് യോഗ്യമായ സ്ഥാനത്തേക്ക് അർഹനായ വ്യക്തിക്ക് ലഭിച്ച അംഗീകാരമാണ്. കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിൽ ദീർഘകാലമായുള്ള അദ്ദേഹം ഏവരുടെയും ആദരവിന് പാത്രമായിട്ടുണ്ടെന്നും കുമ്മനം പറഞ്ഞു.