
നെയ്യാറ്റിൻകര :ഡിസംബർ ഒന്നിന് നെയ്യാറ്റിൻകരയിൽ നടക്കുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിഷേൻ സംസ്ഥാന സമ്മേളനത്തിന്റെ ശീർഷകഗാനം പുറത്തിറങ്ങി. നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ബിഷപ് ഡോ. വിൻസെന്റ് സാമുവൽ ശീർഷകഗാനം റിലീസ് ചെയ്യ്തു. രൂപത ശുശ്രൂഷ കോ ഓഡിനേറ്റർ മോൺ.വിപി ജോസ്, രൂപത അൽമായ കമ്മിഷൻ ഡയറക്ടർ ഫാ. എസ്.എം. അനിൽകുമാർ, കെ.എൽ.സി.എ രൂപത പ്രസിഡന്റ് ഡി. രാജു, കെ.എൽ.സി.എ ജനറൽ സെക്രട്ടറി സദാനന്ദൻ, അദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ. ഡെന്നിസ്‌കുമാർ, നെടുമങ്ങാട് ഫൊറോന വികാരി ഫാ. സിറിൽഹാരിസ്, പെരുങ്കടവിള ഫൊറോന വികാരി ഫാ. ഷാജു സെബാസ്റ്റ്യൻ, കട്ടക്കോട് ഫൊറോന വികാരി ഫാ. റോബർട്ട് വിൻസെന്റ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ആറ്റുപുറം നേശൻ, സംസ്ഥാന സമിതി അംഗം എസ്. ഉഷകുമാരി, ഫെലിക്‌സ്, ഷിബുതോമസ് തുടങ്ങിയവർ പ്രസംഗിച്ചു. സംഗീത സംവിധായകൻ അരുൺ കുമാറാണ് രചനയും സംഗീതവും നിർവഹിച്ചിരുക്കുന്നത്.