മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബിന്റെയും മുരുക്കുംപുഴ കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രററിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ആയുർവേദ ദിനാഘോഷം ആചരിച്ചു. മുരുക്കുംപുഴ ലയൺസ് ക്ളബിന്റെയും കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രററിയുടെയും ഭാരവാഹികൾ മുരുക്കുംപുഴ ഗവ. ആയുർവേദ ആശുപത്രി സന്ദർശിക്കുകയും മെഡിക്കൽ ഒാഫീസർ ഡോ. രഞ്ജിനിയെ ആദരിക്കുകയും ആശുപത്രി പരിസരത്ത് വേപ്പിൻത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. ആയുർവേദ ദിനാചരണത്തിന്റെ ഉദ്ഘാടനം മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രററി പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസ് വേപ്പിൻത്തൈകൾ മെഡിക്കൽ ഒാഫീസർ ഡോ. രഞ്ജിനിക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ലയൺ ജാദു, ലയൺ അബ്ദുൽ റഷീദ്, ലയൺ ജയാജാദു, ഷാജിഖാൻ എന്നിവർ നേതൃത്വം നൽകി.