krta

തിരുവനന്തപുരം: റിസോഴ്സ് അദ്ധ്യാപകരെ സ്ഥിരപ്പെടുത്തുക, ശമ്പളം വെട്ടിക്കുറച്ച തീരുമാനം പിൻവലിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ആർ.ടി.എ)​ ജില്ലാ കമ്മിറ്രി എസ്.പി.ഡി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ.ടി.എ ജില്ലാ പ്രസിഡന്റ് പത്മ അദ്ധ്യക്ഷയായി. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം എ.നജീബ്,​ ജനറൽ സെക്രട്ടറി വിനോദൻ, ​ജില്ലാ സെക്രട്ടറിമാരായ എം.എസ്. പ്രശാന്ത്, ​സിന്ധു തുടങ്ങിയവർ സംസാരിച്ചു.