camp


പാലോട്:പെരിങ്ങമ്മല ഇക്ബാൽ കോളേജ് ട്രസ്റ്റിന്റെയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് പ്രസിഡന്റ് ഹാജി.എൻ.അബ്ദുൽബഷീർ അദ്ധ്യക്ഷത വഹിച്ചു.പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ചിത്രകുമാരി,ട്രസ്റ്റ് സെക്രട്ടറി ഷെബീർ മാറ്റാപ്പള്ളി,ട്രഷറർ ഡോ.എ.ഇ. ഷാനവാസ്ഖാൻ,ട്രസ്റ്റ് അംഗങ്ങൾ,കോളേജ് പ്രിൻസിപ്പൽ ഡോ.യു.അബ്ദുൽ കലാം,വാർഡ് അംഗം ജി.പ്രഭാവതി തുടങ്ങിയവർ സംസാരിച്ചു.