photo

നെടുമങ്ങാട്: കേരള യൂണിവേഴ്‌സിറ്റി എം.എ ഇസ്‌ലാമിക് ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ തസ്നീമിനെ അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് അഡ്വ.ആർ. രാജ്മോഹന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ വസതിയിലെത്തി ഉപഹാരം സമർപ്പിച്ച് അനുമോദിച്ചു. അരുവിക്കര വട്ടക്കുളം ഷാ മൻസിലിൽ മുഹമ്മദ് സലീമിന്റെയും നൂർജഹാന്റെയും ഇളയ മകളാണ്. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനിയാണ്. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ വി. വിജയൻ നായർ, എസ്. സുരേന്ദ്രൻ നാടാർ, ബി. മൃത്യുഞ്ജയൻ, ടി. ജാസ്മിൻ, മാനേജിംഗ് ഡയറക്ടർ എം.ജെ. അനീഷ്, മാനേജർ ജി.എസ്. ബിനുകുമാർ എന്നിവർ പങ്കെടുത്തു.