vld-1

വെള്ളറട: ഹെൽത്തി കേരളം പരിപാടിയുടെ ഭാഗമായി കുന്നത്തുകാൽ പ്രൈമറി ഹെൽത്ത് സെന്ററിന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറി ടീ ഷോപ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പല സ്ഥലങ്ങളിലും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണ പദാർത്ഥങ്ങൾ ഉത്പാദിപ്പിക്കുന്നതെന്ന് കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണൻ, ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.