ff

നെയ്യാറ്റിൻകര : മഞ്ചവിളാകം സ്വദേശിയായ യുവാവ് തെലങ്കാനയിൽ ട്രെയിനിൽ നിന്നും വീണു മരിച്ചു. മഞ്ചവിളാകം തൃപ്പലവൂർ വിനായകാ ഭവനിൽ വിജയകുമാർ - ശ്രീകല ദമ്പതികളുടെ മകനായ ഗോകുലാണ് (23) മരിച്ചത്. മദ്ധ്യപ്രദേശിൽ കോഫിഹൗസ് ജീവനക്കാരനായിരുന്ന ഇയാൾ നാട്ടിലേക്ക് മടങ്ങി വരുകയായിരുന്നു. ട്രെയിനിന്റെ വാതിലിനരുകിൽ നിൽക്കവേ ശക്തമായ കാറ്റിൽ വാതിൽ വന്നടിച്ച് ഇയാൾ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. രാഹുലാണ് സഹോദരൻ. സഞ്ചയനം ഇന്ന് രാവിലെ 9 ന്.