1

നേമം: പുന്നമൂട് ഗവ.മോഡൽ എച്ച്.എസ്.എസിൽ ലിറ്രിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവര സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് അമ്മമാർക്ക് പരിശീലനം നൽകി. കൈറ്റ്സ് മിസ്ട്രസും എസ്.ഐ.ടി.സിയുമായ ഇന്ദുലേഖയാണ് പരിശീലനം നൽകിയത്. സമഗ്ര ലേണിംഗ് പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ കോഡ് ഉപയോഗിക്കുന്ന രീതി, സമേതം പോർട്ടൽ വഴി സ്കൂൾ വിവരങ്ങൾ മനസിലാക്കുന്ന രീതി, വിക്ടേഴ്സ് ചാനൽ ആപ്പ് പരിചയപ്പെടുത്തുക, പഠന പ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാദ്ധ്യത തുടങ്ങിയവ പരിചയപ്പെടുത്തി. പരിപാടിയിൽ ഹെഡ്മിസ്ട്രസ് അനിത.വി.വി, പി.ടി.എ പ്രസിഡന്റ് അഡ്വ.ഉദയകുമാർ, അമ്മമാർ, അദ്ധ്യാപകർ, ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻസ് എന്നിവർ പങ്കെടുത്തു.