കാഞ്ഞിരംകുളം: കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷന്റെ കീഴിൽ നടത്തിയ വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളിൽ സി.ഐ എസ്. ചന്ദ്രദാസ് നിർവഹിച്ചു. വനിതാ പൊലീസ് പരിശീലകർ, സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൈനി മാത്യു, ജി. മുരളീധരൻ നായർ, സ്കൂൾ ലീഡർ മീനാക്ഷി, മാനേജർ എൻ. വിജയൻ എന്നിവർ പങ്കെടുത്തു.