peyad

മലയിൻകീഴ്: പേയാട് സെന്റ് സേവ്യേഴ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് കേഡറ്റുകൾ

വലിയതുറയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി ടെയ്‌ലറിംഗ് യൂണിറ്റുകൾ നിർമ്മിച്ചു നൽകി. വി.എസ്. ശിവകുമാർ എം.എൽ.എ ടെയ്‌ലറിംഗ് യൂണിറ്റ് ഉദ്ഘാടനം
ചെയ്തു. ഐ.ബി. സതീഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. ഷാജി ഡി. സാവിയോ, ഫാ. ജോസ് ദിലീപ്, കൗൺസിലർ ബീമാപ്പള്ളി റഷീദ്, ആർ.ബി. ബിജുദാസ്, ആന്റണി രാജ്, ജെയ്‌സൺ ജോൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജോൺ രാജയ്യ, സ്കൂൾ പ്രിൻസിപ്പാൾ ആർ.എസ്. റോയി എന്നിവർ സംസാരിച്ചു. വലിയതുറ പാദുവ സോഷ്യൽ സെന്റർ, കോസ്റ്റൽ സ്റ്റുഡന്റ്‌സ് കൾച്ചറൽ ഫോറം എന്നിവരുടെ സഹകരണത്തോടെയാണ് യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. പാദുവ സോഷ്യൽ സെന്ററിലാണ് ടെയ്‌ലറിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്.