1

നേമം: നേമം ജനമൈത്രി പൊലീസും പുന്നമൂട് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെയും നിർഭയയുടെയും നേതൃത്വത്തിൽ തൈക്കാട് ഹോസിപിറ്റലും കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഡി.സി.പി ആദിത്യ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ എച്ച്.എം. അനിത, പി.ടി.എ പ്രസിഡന്റ് ഉദയകുമാർ, എസ്.പി.സി അഡ്നോ ഗോപകുമാർ എന്നിവർ പങ്കെടുത്തു. നേമം സി.ഐ ബൈജു, എസ്.ഐ സനോജ്, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ, നിർഭയ വോളണ്ടിയേഴ്സ് തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു.