ആറ്റിങ്ങൽ: കൊല്ലമ്പുഴ മങ്കാട്ടുമൂല ദുർഗാദേവീ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി തകർത്ത് പണം കവർന്ന രണ്ടു പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. കീഴാറ്റിങ്ങൽ പാലാംകോണം ചരുവിള വീട്ടിൽ അക്ബർ ഷാ (40), വർക്കല രാമന്തളി കാനാൽ പുറമ്പോക്ക് വീട്ടിൽ അൻസിൽ ( 32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 23 ന് രാത്രിയായിരുന്നു സംഭവം. ഓഫീസ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചികളാണ്തകർത്തത്. ക്ഷേത്രം പ്രസിഡന്റ് കൃഷ്ണപിള്ളയുടെ പരാതിയെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.