തിരുവനന്തപുരം: ശിശുദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന 'വർണോത്സവം' കുട്ടികളുടെ കലോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്തതിനുള്ള മാദ്ധ്യമ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.

മികച്ച റിപ്പോർട്ടിംഗ്, ഫോട്ടോഗ്രാഫർ എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം. റിപ്പോർട്ട് പ്രസിദ്ധീകരിച്ച പത്രം, ചാനൽ പ്രക്ഷേപണം ചെയ്ത വാർത്തകളുടെ വീഡിയോ, ഓൺലൈൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടുകളുടെ ലിങ്ക് എന്നിവ പുരസ്‌കാര നിർണയത്തിനായി 29ന് രാവിലെ 8ന് മുൻപായി തൈക്കാട് ഗവൺമെന്റ് മോഡൽ എൽ.പി.എസിലെ കലോത്സവ ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8289862049.