നേമം: വെള്ളായണി ഭാഗത്തു നിന്ന് ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നേമം പൊലീസ് കഴിഞ്ഞ ദിവസം രാത്രി നടത്തിയ പട്രോളിംഗിനിടെയാണ് വാഹനം കണ്ടെത്തിയത്. എത്രദിവസം മുമ്പാണ് വാഹനം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് ഉടമ വാഹനം ഉപേക്ഷിച്ചതാണോ എന്ന് പൊലീസ് പരിശാധിച്ചു വരുന്നു. വാഹനത്തിന്റെ ആർ.സി ഓണറെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. വാഹനം പൊലീസ് ജീപ്പിന്റെ സഹായത്തോടെ കെട്ടി വലിച്ചാണ് സ്റ്റേഷനിലെത്തിച്ചത്. ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട സാഹചര്യം പരിശോധിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.