കല്ലമ്പലം : കേരള കർഷകസംഘം കിളിമാനൂർ ഏരിയാ സമ്മേളനം പള്ളിക്കൽ സുമിയ ആഡിറ്റോറിയത്തിൽ കേരള കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഡോ: കെ.വിജയൻ അദ്ധ്യക്ഷനായി.ഷൈൻ കുമാർ പ്രമേയവും കെ.വിജയൻ പോങ്ങനാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബി.പി.മുരളി, ആർ.രാമു,കെ.സി. വിക്രമൻ., വി.എസ്.പത്മകുമാർ, അഡ്വ.ഡി.കെ.മുരളി, അഡ്വ.മടവൂർ അനിൽ ,എം.എ റഹിം, അടുക്കുർ ഉണ്ണി, എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ സജീബ് ഹാഷിം . സ്വാഗതമാശംസിച്ചു. എസ്. ഹരിഹരൻപിള്ള പ്രവർത്തന റിപ്പോർട്ടും, അഡ്വ.എസ്, ജയചന്ദ്രൻ സംഘടനാ റിപ്പോർട്ടും കെ. വിജയൻ വരവു ചെലവുകണക്കും അവതരിപ്പിച്ചു.മികച്ച കർഷകരായ ആർ.രാമചന്ദ്രൻ ഉണ്ണിത്താൻ സീനത്ത് പള്ളിക്കൽ, സവാദ് പുളിമാത്ത് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ബി.ജയതിലകൻ നായർ മിനിട്സ് കമ്മിറ്റി കൺവീനറായും വി. കുട്ടൻ പ്രമേയ കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു.ജനറൽ കൺവീനർ സജാദ് ഹൈദർ കൃതഞ്ത രേഖപ്പെടുത്തി. ഭാരവാഹികൾ : ഡോ: കെ.വിജയൻ (പ്രസിഡന്റ്) എസ്.ഹരിഹരൻ പിള്ള ( സെക്രട്ടറി) കെ.വിജയൻ പോങ്ങനാട് (ട്രഷറർ) എസ്.രഘുനാഥൻ ,എം.എസ്.ബി ജി മോൾ (വൈസ് പ്രസിഡന്റുമാർ) വി.കുട്ടൻ, എം.മാധവൻ കുട്ടി (ജോ: സെക്രട്ടറിമാർ) ഉൾപ്പെടെ മുപ്പതംഗ ഏര്യാ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.