തിരുവനന്തപുരം: ആർക്കിടെക്ചർ വിദ്യാർത്ഥികളുടെ സംഘടനയായ നാഷണൽ അസോസിയേഷൻ ഒഫ് സ്റ്റുഡന്റ് ആർക്കിടെക്ട് (നാസ) ഇന്ത്യയിലെ ഏറ്രവും വലിയ സോണായ സോൺ -6ന്റെ സോണൽ നാസ കൺവെൻഷൻ കഴക്കൂട്ടം മരിയൻ കോളേജ് ഒഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗിൽ ആരംഭിച്ചു. വെള്ളിയാഴ്ച ആരംഭിച്ച കൺവെൻഷൻ നാളെ സമാപിക്കും. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആർക്കിടെക്ടുമാരായ ശശിഭൂഷൺ, എൻ. മഹേഷ്, കോളേജ്
ഡയറക്ടർ ബേബി കെ. പോൾ, പ്രിൻസിപ്പൽ ആർക്കിടെക്ട് ദിലീപ് കുമാർ സി.വി, നാസ എക്‌സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഇന്നലെ വിവിധ സെക്ഷനുകളിലായി ഡീൻ ഡിക്രൂസ്, ഡോ. അനിത, വിനോദ് കുമാർ, ക്വയ്ദ ദൂഘർവാല (മുംബയ്) എന്നിവർ സംസാരിച്ചു. ഭവേഷ് മേത്ത, ഷൈനി ശ്യാം, മഹേഷ് തുടങ്ങിയവർ ഇന്നും ആൻഡി റഹ്മാൻ (ഇന്തോനേഷ്യ), ബിന തരകൻ, മൊണോലിത ചാറ്റർജി തുടങ്ങിയവർ നാളെയും (28) വിദ്യാർത്ഥികളുമായി സംവദിക്കും. ഡിസൈൻ എക്‌സിബിഷൻസ് കൂടാതെ നിഴൽപാവക്കൂത്ത്, ചുവർചിത്രകലകൾ, യുകലേലി, കാലിഗ്രാഫി തുടങ്ങി വ്യത്യസ്തമായ വർക്ഷോപ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്.