തിരുവനന്തപുരം: ഗുരു​വീ​ക്ഷ​ണ​ത്തിന്റെ ആഭി​മു​ഖ്യ​ത്തിൽ ഗുരു ​നിത്യ ​ചൈ​ത​ന്യ​യ​തി​യുടെ 85-ാം ജയന്തി സാഹിത്യ പുരസ്‌കാ​ര​ത്തിന് കോളേജ് വിദ്യാർത്ഥി​ക​ളിൽ നിന്നും കൃതികൾ ക്ഷണി​ച്ചു.ശിവ​ഗിരി തീർത്ഥാ​ടന ലക്ഷ്യ സാക്ഷാ​ത്കാ​ര​മായ വിദ്യാ​ഭ്യാ​സം, ശുചി​ത്വം, ഈശ്വ​ര​ഭ​ക്തി, സംഘ​ട​ന, കൃഷി, കച്ച​വടം, കൈത്തൊഴിൽ, ശാസ്ത്ര​സാ​ങ്കേ​തികം എന്നീ എട്ടു വിഷ​യ​ങ്ങ​ളിൽ ഏതെ​ങ്കിലുംഒരു വിഷ​യ​ത്തെ​ക്കു​റിച്ച് അഞ്ച് പേജിൽ കവി​യാ​തെ​യുള്ള ഉപ​ന്യാസത്തിനാണ് പുരസ്‌കാരം നൽകുക.നവം​ബർ 10ന് മുമ്പായി ലഭി​ക്ക​ണം.ഉപ​ന്യാ​സ​ത്തോ​ടൊപ്പം വിദ്യാഭ്യാസ സ്ഥാപ​ന​ത്തിന്റെ തെളി​വു​ക​ളുടെ ഏതെ​ങ്കിലും പകർപ്പ് ഹാജ​രാ​ക്കണം.വിലാസം:​ഗുരു​വീ​ക്ഷ​ണം, തോപ്പിൽ ബിൽഡിം​ഗ്സ്,പേട്ട പി.​ഒ,തിരു​വ​ന​ന്ത​പുരം - 695024. ഫോൺ: 9633438005. E-mail: gurubookstvm@gmail.com.